ഹലോ, വാഷിങ്ടൺ!

  “താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.   “ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.   “ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”   അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ […]

മഞ്ഞുമലകൾ മാടിവിളിക്കുമ്പോൾ

ടെഡ് എന്ന് ചുരുക്കപ്പേരുള്ള ടെക്നോളജി, എന്റർടെയിന്മെന്റ്, ഡിസൈൻ എന്ന സംഘടനയാണ് എന്നെ കാനഡയിലെ വിസ്ലറിൽ നടക്കുന്ന ടെഡ്-ആക്ടീവ് സമ്മിറ്റിലേക്ക് ക്ഷണിച്ചത്. ആതിധ്യ മര്യാദയുടെ കാര്യത്തിൽ കാനഡ മുൻപന്തിയിലാണെന്ന് പണ്ടേ കേട്ടറിവുണ്ടായിരുന്നു. ഇത് ശരിവയ്ക്കാനെന്നപോലെ, കനേഡിയൻ എംബസ്സി എനിക്ക്  ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിസിനസ് വിസ അനുവദിച്ചു തന്നു. ഈ വിസ ഉപയോഗിച്ച് ആറു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും കാനഡ സന്ദർശിക്കാനാവും. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ കോൺഫറൻസ് സംഘാടകർ, കട്ടിയുള്ള ജാക്കറ്റും, വിസ്താരമുള്ള കുടയും, കയ്യുറകളും, മഞ്ഞിനിണങ്ങുന്ന ഷൂസും […]

ബർലിനിലെ വർണ്ണക്കാഴ്ചകൾ

ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയ പരിപാലിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനും, ജർമൻ വിക്കിമീഡിയ ചാപ്റ്ററും ചേർന്ന് നടത്തുന്ന ഡൈവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഞാൻ ബർലിനിലെത്തിയത്. രണ്ട് ദിവസത്തെ കോൺഫറൻസും, ഒരു ദിവസത്തെ ഔദ്യോഗിക പരിപാടിയും ഉൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ സന്ദർശനമായിരുന്നു എന്റെ ബർലിൽ യാത്ര. കോൺഫറൻസിനിടയിൽ. ഫോട്ടോ : ക്രിസ്റ്റഫർ ഷ്വാർപ്കോഫ്, സിസി-ബൈ-എസ്.എ   ബർലിൻ നഗരത്തിന്റെ ആകാശക്കാഴ്ച വിസ്മയകരമാണ്. അംബരചുംബികളോടൊപ്പം തീപ്പെട്ടിക്കൂടിന്റെ വലിപ്പത്തിലുള്ള ചെറുകെട്ടിടങ്ങളും, പച്ചപ്പുൽത്തകിടികളും, നിരത്തിലൂടെ പതിയെ നീങ്ങുന്ന വാഹനങ്ങളും കാണാം. വിമാനമിറങ്ങുന്ന യാത്രക്കാരെ എതിരേൽക്കുന്നത് […]

യൂറോപ്പിന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര

ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് നഗരത്തിലേക്ക് ഒരിക്കൽ യാത്രപോയാൽ വീണ്ടും പോകാതിരിക്കാൻ കഴിയില്ല എന്ന് എന്നോട് പറഞ്ഞത് വിമാനത്തിൽ അടുത്ത സീറ്റിലിരിക്കുന്ന ഫ്രഞ്ച് വനിതയാണ്. മനോഹരമായ കെട്ടിടങ്ങളും, വിശാലമായ പുൽത്തകിടികളും, ശാന്തരായ ജനതയുമുള്ള സുന്ദര നഗരമാണ് ബ്രസ്സൽസെന്നായിരുന്നു കേട്ടുകേഴ് വി. ഗൂഗിളിൽ  ചിത്രങ്ങൾ പരതിയപ്പോൾ കണ്ടത് അതിമനോഹരമായ ബ്രസ്സൽസ് നഗരചത്വരത്തിന്റെയും, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളുടെയും മോഹിപ്പിക്കുന്ന ചിത്രങ്ങളാണ്. യൂറോപ്പിന്റെ പഴമ അതിന്റെ ഗാംഭീര്യത്തിൽ കാണണമെങ്കിൽ പോകേണ്ടത് ബ്രസ്സൽസിലേക്കാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ലോകപ്രശസ്ത ചിത്രകാരനായ വിൻസന്റ് വാൻഗോഗ് […]

അംബരചുംബികളുടെ ദ്വീപിലേക്കൊരു യാത്ര

  ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി എഴുതിയ ഹോങ്കോങ് യാത്രാവിവരണത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്.   ഹോങ്കോങ് ദ്വീപുസമുച്ചയത്തിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം ദൃശ്യമാകുന്നത് കൂറ്റൻ കെട്ടിടങ്ങളാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന കടലിടുക്കുകൾ. ഒരു ഭൂപടം വരയ്ക്കുവാനാകത്തക്കവണ്ണം വളരെ വ്യക്തമായി കരയ്ക്കും കടലിനുമിടയ്ക്കുള്ള നേർത്ത രേഖ കാണാം. വിമാനം കൂടുതൽ താഴ്ന്നു പറക്കുന്നതോടെ റോഡുകളും പൊടിയുറുമ്പുകളുടെ വലിപ്പത്തിൽ മനുഷ്യരെയും കാണാം. വിമാനത്തിലിരുന്നുകൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ വളരെ തിരക്കേറിയ നഗരമാണിതെന്ന് മനസ്സിലാക്കാൻ […]

കാൽപ്പന്തുകളിയുടെ നാട്ടിൽ

അർജന്റീനയുടെ തലസ്ഥാനവും, ലാറ്റിൻ അമേരിക്കയുടെ റാണി എന്ന് പരക്കെ വിഖ്യാതമായതുമായ മനോഹര നഗരമാണ് ബ്യൂണസ് ഏയഴ്സ്. ഈ സുന്ദര നഗരം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വേണ്ടി അർജന്റീനയിലെത്തിയപ്പോഴാണ്. വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം കാണുന്നത് രാത്രി വെളിച്ചത്തിൽ കുളിച്ച നഗരവും,നേരിയ വരപോലെ കാണാവുന്ന റിയാഷുവേലോ നദിയുമാണ്. നദിക്ക് രണ്ടറ്റത്തുമായി അംബരചുംബികളും, നഗരചത്വരങ്ങളും, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും ദൃശ്യമാകും. ലാറ്റിനമേരിക്കയുടെ മാസ്മരികത നുണയാൻ പ്രതിവർഷം ലക്ഷോപലക്ഷം […]

ദോഹ യാത്ര

അടുത്തകാലത്ത് ഷിക്കാഗോയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്ത എന്റെ സുഹൃത്തുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം കുവൈത്ത് എയർലൈൻസിലാണ് യാത്രചെയ്തിരുന്നതെന്ന് പറഞ്ഞു. താരതമ്യേന വിലകുറഞ്ഞ ടിക്കറ്റ് ഖത്തർ എയർലൈൻസിന്റേതായിരുന്നെങ്കിലും 10 മണിക്കൂറിനു മുകളിൽ ദോഹയിൽ ട്രാൻസിറ്റ് ടൈം ഉണ്ട് എന്ന കാരണത്താൽ ഖത്തർ എയര്ലൈൻസ് വേണ്ടന്നു വയ്ക്കുകയായിരുന്നു. ഖത്തർ എയര്ലൈൻസ് ഭൂരിഭാഗം യാത്രക്കാർക്കും നൽകുന്ന സൗജന്യ വിസ-താമസ സൗകര്യത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. ഖത്തർ എയർവെയ്സിൽ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഖത്തറിലുള്ള സുഹൃത്തുക്കളെ കാണുകയും, ദോഹ നഗരം സന്ദർശിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് […]

ബ്രസീലും ഒരാളും

ബ്രസീലിലെ ഹയോ ഡെ ജെനേറൊ എയർപോർട്ടിൽ വച്ചാണ് അർപ്പൺ സൂര്യവംശിയെ പരിചയപ്പെടുന്നത്. എയർപ്പോർട്ടിന്റെ വിശാലമായ വെയ്റ്റിങ് ഏരിയയ്ക്ക് അഭിമുഖമായുള്ള വലിയ ഗ്ലാസ് പാളികളിലൂടെ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു ഞാൻ. അവിടെയിരുന്നു നോക്കിയാൽ ആമസോൺ നദിയുടെ കൈവഴിയും, കൊർകൊവാഡോ മലയും മുതല് അങ്ങകലെ ചക്രവാളം വരെ കാണാം. എല്ലാം കണ്ട് അൽഭുതപ്പെട്ടിരിക്കുന്ന എന്റെ തൊട്ടടുത്ത സീറ്റിലാണ് അർപ്പൺ വന്നിരുന്നത്. ഒറ്റനോട്ടത്തിൽ പറയാം ഇന്ത്യക്കാരനാണെന്ന്. കയ്യിൽ ഇന്ത്യൻ പാസ്പോട്ടുമുണ്ട്. ഒന്നു പരിചയപ്പെട്ടാലോ എന്നെനിക്ക് തോന്നി. അല്ലെങ്കിലും കേരളത്തിനു പുറത്തെത്തിയാൽ മലയാളം സംസാരിക്കുന്നവരോടും, […]