ഇലക്ഷനാണത്രെ ഇലക്ഷൻ!

  പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ […]

വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

  രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി  നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. […]

ഹലോ, വാഷിങ്ടൺ!

  “താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.   “ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.   “ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”   അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ […]

ടീച്ചറും കുട്ട്യോളും

4 ജനുവരി 2013-ന് ഗൂഗിൾ പ്ലസ്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ പുനഃപ്രസിദ്ധീകരണമാണിത്. മാവൂർ ജി.യു.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുക്കാൻ പോയിരുന്നു. വ്യക്തിശുചിത്വവും, സാംക്രമിക രോഗങ്ങളും, കുത്തിവെപ്പുകളും ഒക്കെയായിരുന്നു വിഷയങ്ങൾ. 30 ഓളം കുട്ടികളുള്ള ആറാം ക്ലാസിലാണ് പഠിപ്പിക്കേണ്ടിയിരുന്നത്. പ്രൊജക്ടർ സൗകര്യം ഇല്ലാത്തതിനാൽ ചാർട്ടുകൾ വരച്ച് കൊണ്ടുപോകുകയാണ് ചെയ്തത്. ക്ലാസ് കേൾക്കാൻ കുട്ടികൾക്കൊക്കെ ഭയങ്കര ഉത്സാഹം. ചിലര് നോട്ട്സ് എഴുതി എടുക്കുന്നുമുണ്ട്. പറഞ്ഞു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ യാതൊരു സങ്കോചവും കൂടാതെ ചോദ്യങ്ങൾ ചോദിക്കും. ചിലപ്പോൾ നമ്മൾ […]