വിസ കിട്ടാനുള്ള മുന്നൊരുക്കങ്ങൾ

ഇന്ത്യക്ക് പുറത്തേക്ക് കോൺഫറൻസിൽ പങ്കെടുക്കാനും പരീക്ഷകൾ എഴുതാനും പോകുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണ്. യാത്രയ്ക്ക് ആവശ്യമുള്ള ഡോക്യുമെന്റുകൾ സംഘടിപ്പിക്കുന്നതെങ്ങനെ, വിസ കിട്ടാൻ എന്തൊക്കെ ചെയ്യണം എന്ന ചോദ്യങ്ങളുമായി പലരും എന്നെ സമീപിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയോടെയേ യാത്ര ചെയ്യാൻ പറ്റൂ. ഇനി വിസ ആവശ്യമില്ലാത്ത രാജ്യമാണെങ്കിലും കൂടി കോൺഫറൻസ് നടത്തുന്നവരുടെ കയ്യിൽ നിന്നും എത്രയും പെട്ടെന്ന് ഇൻവൈറ്റ് ലെറ്റർ വാങ്ങി കയ്യിൽ വയ്ക്കണം. ഫ്ലൈറ്റ് ഇറങ്ങിക്കഴിഞ്ഞാൽ […]

ഡി.എൻ.എ ഘടന ചിത്രീകരിച്ച ശാസ്ത്രപ്രതിഭ

ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഡി.എൻ.എ എന്ന പദാർഥം ആണ് ശരീരഘടന നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെല്ലോ. എന്നാൽ, ഈ ഡി.എൻ.എയുടെ ഘടന എന്താണ്? എങ്ങനെയാണ് ഡി.എൻ.എ യുടെ പല കോപ്പികൾ ഉണ്ടാവുന്നത്? ഏതാണ്ട് അര നൂറ്റാണ്ടോളം ഉത്തരമില്ലാതെ കിടന്നിരുന്ന ചോദ്യങ്ങളാണിവ. ഡി.എൻ.എയെ അതിന്റെ മൂലപദാർത്ഥങ്ങളായി വേർതിരിച്ചെടുത്താൽ അവയുടെ ഘടനയ്ക്ക് സാരമായ മാറ്റം സംഭവിക്കും എന്നതുകൊണ്ട് ഡി.എൻ.എയുടെ ഘടനയും, അവ പിളർന്ന് പുതിയ ഡി.എൻ.എകൾ ഉണ്ടാവുന്ന പ്രക്രിയയെയുമൊന്നും വളരെക്കാലത്തേക്ക് ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാനായിരുന്നില്ല. ഈ ചോദ്യത്തിന്റെ ചുരുളഴിച്ച […]

ഇലക്ഷനാണത്രെ ഇലക്ഷൻ!

  പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ […]

പൂച്ചജീവിതം

ഞാനൊരു പൂച്ചസ്നേഹിയാണ്! എന്നെ അടുത്തറിയുന്നവർക്ക് ഇത് പുതിയ വിവരമൊന്നുമല്ല. പൂച്ചസ്നേഹം തലയ്ക്ക് പിടിച്ചതിന് പലപ്പോഴും സ്നേഹപൂർവ്വം ശകാരിച്ചിട്ടുമുണ്ട്. പഠനാവശ്യത്തിനായി കുഷ്ഠരോഗാശുപത്രിയിൽ പോയപ്പോൾ അവിടെ കണ്ട പൂച്ചയെ താലോലിക്കുന്നത് കണ്ട് കൂട്ടുകാർ മൂക്കത്ത് വിരൽ വച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ പൂച്ചപ്പോസ്റ്റുകളും, ബ്ലോഗിലെ പൂച്ചവിശേഷങ്ങളും കേട്ട് വേറെ പണിയൊന്നുമില്ലേ എന്ന് ചോദിച്ചവരുണ്ട്. ഓർമ്മ വച്ച കാലം മുതൽ പൂച്ചകളുമായാണ് സഹവാസം എന്നതുകൊണ്ട് ആർക്കും ഇന്നേവരെ എന്റെ പൂച്ചസ്നേഹത്തിൽ വെള്ളം ചേർക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പൂച്ചകളെ വച്ചുള്ള പല (കു)പ്രസിദ്ധമായ പരീക്ഷണങ്ങളും ഞാൻ […]

വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

  രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി  നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. […]

ഹലോ, വാഷിങ്ടൺ!

  “താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.   “ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.   “ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”   അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ […]

മഞ്ഞുമലകൾ മാടിവിളിക്കുമ്പോൾ

ടെഡ് എന്ന് ചുരുക്കപ്പേരുള്ള ടെക്നോളജി, എന്റർടെയിന്മെന്റ്, ഡിസൈൻ എന്ന സംഘടനയാണ് എന്നെ കാനഡയിലെ വിസ്ലറിൽ നടക്കുന്ന ടെഡ്-ആക്ടീവ് സമ്മിറ്റിലേക്ക് ക്ഷണിച്ചത്. ആതിധ്യ മര്യാദയുടെ കാര്യത്തിൽ കാനഡ മുൻപന്തിയിലാണെന്ന് പണ്ടേ കേട്ടറിവുണ്ടായിരുന്നു. ഇത് ശരിവയ്ക്കാനെന്നപോലെ, കനേഡിയൻ എംബസ്സി എനിക്ക്  ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിസിനസ് വിസ അനുവദിച്ചു തന്നു. ഈ വിസ ഉപയോഗിച്ച് ആറു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും കാനഡ സന്ദർശിക്കാനാവും. യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ കോൺഫറൻസ് സംഘാടകർ, കട്ടിയുള്ള ജാക്കറ്റും, വിസ്താരമുള്ള കുടയും, കയ്യുറകളും, മഞ്ഞിനിണങ്ങുന്ന ഷൂസും […]

ബർലിനിലെ വർണ്ണക്കാഴ്ചകൾ

ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയ പരിപാലിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനും, ജർമൻ വിക്കിമീഡിയ ചാപ്റ്ററും ചേർന്ന് നടത്തുന്ന ഡൈവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഞാൻ ബർലിനിലെത്തിയത്. രണ്ട് ദിവസത്തെ കോൺഫറൻസും, ഒരു ദിവസത്തെ ഔദ്യോഗിക പരിപാടിയും ഉൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ സന്ദർശനമായിരുന്നു എന്റെ ബർലിൽ യാത്ര. കോൺഫറൻസിനിടയിൽ. ഫോട്ടോ : ക്രിസ്റ്റഫർ ഷ്വാർപ്കോഫ്, സിസി-ബൈ-എസ്.എ   ബർലിൻ നഗരത്തിന്റെ ആകാശക്കാഴ്ച വിസ്മയകരമാണ്. അംബരചുംബികളോടൊപ്പം തീപ്പെട്ടിക്കൂടിന്റെ വലിപ്പത്തിലുള്ള ചെറുകെട്ടിടങ്ങളും, പച്ചപ്പുൽത്തകിടികളും, നിരത്തിലൂടെ പതിയെ നീങ്ങുന്ന വാഹനങ്ങളും കാണാം. വിമാനമിറങ്ങുന്ന യാത്രക്കാരെ എതിരേൽക്കുന്നത് […]

യൂറോപ്പിന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര

ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് നഗരത്തിലേക്ക് ഒരിക്കൽ യാത്രപോയാൽ വീണ്ടും പോകാതിരിക്കാൻ കഴിയില്ല എന്ന് എന്നോട് പറഞ്ഞത് വിമാനത്തിൽ അടുത്ത സീറ്റിലിരിക്കുന്ന ഫ്രഞ്ച് വനിതയാണ്. മനോഹരമായ കെട്ടിടങ്ങളും, വിശാലമായ പുൽത്തകിടികളും, ശാന്തരായ ജനതയുമുള്ള സുന്ദര നഗരമാണ് ബ്രസ്സൽസെന്നായിരുന്നു കേട്ടുകേഴ് വി. ഗൂഗിളിൽ  ചിത്രങ്ങൾ പരതിയപ്പോൾ കണ്ടത് അതിമനോഹരമായ ബ്രസ്സൽസ് നഗരചത്വരത്തിന്റെയും, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളുടെയും മോഹിപ്പിക്കുന്ന ചിത്രങ്ങളാണ്. യൂറോപ്പിന്റെ പഴമ അതിന്റെ ഗാംഭീര്യത്തിൽ കാണണമെങ്കിൽ പോകേണ്ടത് ബ്രസ്സൽസിലേക്കാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ലോകപ്രശസ്ത ചിത്രകാരനായ വിൻസന്റ് വാൻഗോഗ് […]

അംബരചുംബികളുടെ ദ്വീപിലേക്കൊരു യാത്ര

  ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി എഴുതിയ ഹോങ്കോങ് യാത്രാവിവരണത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്.   ഹോങ്കോങ് ദ്വീപുസമുച്ചയത്തിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം ദൃശ്യമാകുന്നത് കൂറ്റൻ കെട്ടിടങ്ങളാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന കടലിടുക്കുകൾ. ഒരു ഭൂപടം വരയ്ക്കുവാനാകത്തക്കവണ്ണം വളരെ വ്യക്തമായി കരയ്ക്കും കടലിനുമിടയ്ക്കുള്ള നേർത്ത രേഖ കാണാം. വിമാനം കൂടുതൽ താഴ്ന്നു പറക്കുന്നതോടെ റോഡുകളും പൊടിയുറുമ്പുകളുടെ വലിപ്പത്തിൽ മനുഷ്യരെയും കാണാം. വിമാനത്തിലിരുന്നുകൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ വളരെ തിരക്കേറിയ നഗരമാണിതെന്ന് മനസ്സിലാക്കാൻ […]